Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Records

ഡൽഹിയിൽ 2008നുശേഷം ഏറ്റവും കുറഞ്ഞ താപനിലയുള്ള സെപ്റ്റംബർ

ന്യൂ​​​ഡ​​​ൽ​​​ഹി: ഉ​​​ത്ത​​​രേ​​​ന്ത്യ​​​യി​​​ൽ മ​​​ഞ്ഞു​​​കാ​​​ലം നേ​​​ര​​​ത്തേ എ​​​ത്തു​​​മെ​​​ന്ന​​​തി​​​ന്‍റെ സൂ​​​ച​​​ന ന​​​ൽ​​​കി ഡ​​​ൽ​​​ഹി​​​യി​​​ൽ ഇ​​​ന്ന​​​ലെ താ​​​പ​​​നി​​​ല 21 ഡി​​​​ഗ്രി സെ​​​ൽ​​​ഷ്യ​​​സ് വ​​​രെ താ​​​ഴ്ന്നു.

2008നു​​​ശേ​​​ഷം സെ​​​പ്റ്റം​​​ബ​​​റി​​​ൽ ഡ​​​ൽ​​​ഹി​​​യി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ താ​​​പ​​​നി​​​ല​​​യാ​​​യി​​​രു​​​ന്നു ഇ​​​ന്ന​​​ലെ. കാ​​​ലാ​​​വ​​​സ്ഥാ​​​നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ 2001 മു​​​ത​​​ലു​​​ള്ള ക​​​ണ​​​ക്ക​​​നു​​​സ​​​രി​​​ച്ച് ഇ​​​തി​​​നു​​​മു​​​മ്പ് സെ​​​പ്റ്റം​​​ബ​​​റി​​​ൽ ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ താ​​​പ​​​നി​​​ല രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്ന​​​ത് 2008 സെ​​​പ്റ്റം​​​ബ​​​ർ ആ​​​റി​​​നാ​​​യി​​​രു​​​ന്നു.

20.8 ഡി​​​​ഗ്രി സെ​​​ൽ​​​ഷ്യ​​​സാ​​​യി​​​രു​​​ന്നു അ​​​ന്നു താ​​​പ​​​നി​​​ല. ര​​​ണ്ടു ദി​​​വ​​​സ​​​മാ​​​യി ഡ​​​ൽ​​​ഹി​​​യി​​​ൽ പെ​​​യ്യു​​​ന്ന മ​​​ഴ അ​​​വ​​​സാ​​​നി​​​ച്ച​​​തി​​​നു​​​ശേ​​​ഷ​​​മാ​​​ണ് താ​​​പ​​​നി​​​ല​​​യി​​​ൽ കു​​​റ​​​വു​​​ണ്ടാ​​​കു​​​ന്ന​​​ത്.

District News

മാ​ര​ത്ത​ണ്‍ സെ​മി​നാ​ർ: ക്രൈ​സ്റ്റ് കോ​ള​ജ് ഏ​ഷ്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​ൽ

ഇ​രി​ങ്ങാ​ല​ക്കു​ട: ക്രൈ​സ്റ്റ് കോ​ള​ജി​ലെ ബി​കോം പ്ര​ഫ​ഷ​ണ​ൽ വി​ഭാ​ഗം, കൊ​മേ​ഴ്സി​യ​ത്തോ​ണ്‍ 900 എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ റി​ക്കാ​ർ​ഡ് നേ​ട്ടം ക​ര​സ്ഥ​മാ​ക്കി. വാ​ണി​ജ്യ മാ​നേ​ജ്മെ​ന്‍റ് മേ​ഖ​ല​യി​ലെ ദൈ​ർ​ഘ്യ​മേ​റി​യ അ​ക്കാ​ദ​മി​ക് മാ​ര​ത്ത​ണ്‍ സെ​മി​നാ​ർ എ​ന്ന നേ​ട്ട​മാ​ണ് ക്രൈ​സ്റ്റ് കോ​ള​ജ് സ്വ​ന്ത​മാ​ക്കി​യ​ത്. രാ​വി​ലെ ഏ​ഴു​മു​ത​ൽ രാ​ത്രി 10 വ​രെ നീ​ണ്ട 15 മ​ണി​ക്കൂ​ർ സെ​മി​നാ​റി​ൽ അ​ക്കാ​ദ​മി​ക്, വ്യ​വ​സാ​യ, അ​ക്കൗ​ണ്ടിം​ഗ്, നി​യ​മ​മേ​ഖ​ല​ക​ളി​ലെ വി​ദ​ഗ്ധ​ർ ന​യി​ച്ച 15 തു​ട​ർ​ച്ച​യാ​യ സെ​ഷ​നു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി.

കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നാ​യി അ​റ​നൂ​റി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. വാ​ണി​ജ്യ മാ​നേ​ജ്മെ​ന്‍റ് മേ​ഖ​ല​യി​ലെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ അ​ക്കാ​ദ​മി​ക് മാ​ര​ത്ത​ണ്‍ സെ​മി​നാ​ർ എ​ന്ന നേ​ട്ട​ത്തി​ലൂ​ടെ ഏ​ഷ്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സ് (എ​ബി​ആ​ർ), ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സ് (ഐ​ബി​ആ​ർ) എ​ന്നി​വ​യി​ൽ കൊ​മേ​ഴ്സി​യ​ത്തോ​ണ്‍ 900 ഇ​ടം​പി​ടി​ച്ചു.

ബി​കോം പ്ര​ഫ​ഷ​ണ​ൽ വി​ഭാ​ഗം കോ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​കെ.​ഒ. ഫ്രാ​ൻ​സി​സ് പ​രി​പാ​ടി ഏ​കോ​പി​പ്പി​ച്ചു. അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഡോ. ​കെ.​വി. ദി​നി ക​ണ്‍​വീ​ന​റാ​യും അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ​മാ​രാ​യ വി. ​സി​ജി പോ​ൾ, സി.​എ​ൽ. ജി​ഷ എ​ന്നി​വ​ർ ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ​മാ​രാ​യും ആ​ര്യ​ൻ കെ. ​മ​നോ​ജ്, നി​ര​ഞ്ജ​ന കെ. ​ജ​യ​റാം എ​ന്നി​വ​ർ വി​ദ്യാ​ർ​ഥി കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യും നേ​തൃ​ത്വം ന​ൽ​കി.

കോ​ള​ജി​നു​വേ​ണ്ടി പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡോ. ജോ​ളി ആ​ൻ​ഡ്രൂ​സ് ഏ​ഷ്യ​ൻ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സ് മെ​ഡ​ലും ഡോ. ​കെ.​ഒ. ഫ്രാ​ൻ​സി​സ് ഇ​ന്ത്യ​ൻ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സ് മെ​ഡ​ലും ഏ​റ്റു​വാ​ങ്ങി. ക്രൈ​സ്റ്റ് കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​പി.​ടി. ജോ​യ്, സെ​ൽ​ഫ് ഫി​നാ​ൻ​സിം​ഗ് വി​ഭാ​ഗം കോ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ടി. വി​വേ​കാ​ന​ന്ദ​ൻ, തെ​ര​ഞ്ഞെ​ടു​ത്ത വി​ദ്യാ​ർ​ഥി​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ എ​ബി​ആ​ർ, ഐ​ബി​ആ​ർ ബാ​ഡ്ജു​ക​ൾ ഏ​റ്റു​വാ​ങ്ങി.

Business

എ​ല്‍​ഐ​സിക്ക് റിക്കാർഡ് നേട്ടം; പോ​ളി​സി ഉ​ട​മ​ക​ള്‍​ക്ക് ബോ​ണ​സ് 59,726 കോ​ടി രൂ​പ

പ​​​ര​​​വൂ​​​ര്‍: പൊ​​​തു​​​മേ​​​ഖ​​​ലാ ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് ഭീ​​​മ​​​നാ​​​യ ലൈ​​​ഫ് ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് കോ​​​ര്‍പ​​​റേ​​​ഷ​​​ന്‍ ഓ​​​ഫ് ഇ​​​ന്ത്യ (എ​​​ല്‍​ഐ​​​സി) പോ​​​ളി​​​സി ഉ​​​ട​​​മ​​​ക​​​ള്‍​ക്ക് റിക്കാ​​​ര്‍​ഡ് തു​​​ക ബോ​​​ണ​​​സാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചു.

അ​​​വ​​​ര്‍ പു​​​റ​​​ത്തു​​​വി​​​ട്ട 2026 സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷ​​​ത്തെ വാ​​​ര്‍​ഷി​​​ക റി​​​പ്പോ​​​ര്‍​ട്ട് പ്ര​​​കാ​​​രം, പ​​​ങ്കാ​​​ളി​​​ത്ത ലൈ​​​ഫ് ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് പോ​​​ളി​​​സി ഉ​​​ട​​​മ​​​ക​​​ള്‍​ക്കാ​​​യി 59,726 കോ​​​ടി രൂ​​​പ​​​യാ​​​ണു ബോ​​​ണ​​​സ് ഇ​​​ന​​​ത്തി​​​ല്‍ അ​​​നു​​​വ​​​ദി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

മു​​​ന്‍ സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷ​​​ത്തെ 56,331 കോ​​​ടി രൂ​​​പ​​​യേ​​​ക്കാ​​​ള്‍ ആ​​​റു ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം വ​​​ര്‍​ധ​​​ന​​​യാ​​​ണ് ഇ​​​ത്ത​​​വ​​​ണ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ക​​​മ്പ​​​നി​​​യു​​​ടെ മി​​​ക​​​ച്ച പ്ര​​​വ​​​ര്‍​ത്ത​​​ന പ്ര​​​ക​​​ട​​​ന​​​വും ഉ​​​യ​​​ര്‍​ന്ന സാ​​​മ്പ​​​ത്തി​​​ക മി​​​ച്ച​​​വു​​​മാ​​​ണ് ഈ ​​​റെ​​​ക്കോ​​​ര്‍​ഡ് ബോ​​​ണ​​​സ് പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​നു വ​​​ഴി​​​യൊ​​​രു​​​ക്കി​​​യ​​​ത്.

കൂ​​​ടാ​​​തെ, ഈ ​​​വ​​​ര്‍​ഷം 8,356.71 കോ​​​ടി രൂ​​​പ​​​യു​​​ടെ ഇ​​​ട​​​ക്കാ​​​ല ബോ​​​ണ​​​സും എ​​​ല്‍​ഐ​​​സി ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്. കാ​​​ലാ​​​വ​​​ധി പൂ​​​ര്‍​ത്തി​​​യാ​​​കു​​​മ്പോ​​​ഴോ മ​​​ര​​​ണാ​​​ന​​​ന്ത​​​ര ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ള്‍ കൈ​​​മാ​​​റു​​​മ്പോ​​​ഴോ പോ​​​ളി​​​സി ഉ​​​ട​​​മ​​​ക​​​ള്‍​ക്ക് ഈ ​​​തു​​​ക ല​​​ഭ്യ​​​മാ​​​കും.

Business

എ​ല്‍​ജി​ക്ക് റി​ക്കാ​ര്‍​ഡ് വ​ള​ര്‍​ച്ച

കൊ​​​​ച്ചി: മു​​​​ന്‍​നി​​​​ര ക​​​​ണ്‍​സ്യൂ​​​​മ​​​​ര്‍ ഇ​​​​ല​​ക്‌​​ട്രോ​​​​ണി​​​​ക്‌​​​​സ് ബ്രാ​​​​ന്‍​ഡാ​​​​യ എ​​​​ല്‍​ജി ഇ​​​​ല​​​​ക്‌​​ട്രോ​​​​ണി​​​​ക്‌​​​​സ് ഇ​​​​ന്ത്യക്ക് ക​​​​ഴി​​​​ഞ്ഞ സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ര്‍​ഷ​​​​ത്തി​​​​ന്‍റെ അ​​​​വ​​​​സാ​​​​ന​​​​പാ​​​​ദ​​​​ത്തി​​​​ല്‍ റി​​​​ക്കാ​​​​ര്‍​ഡ് വ​​​​ള​​​​ര്‍​ച്ച.

2025ലെ ​​​​നാ​​​​ലാം​​​​പാ​​​​ദ​​​​ത്തി​​​​ന്‍റെ 74.48 ബി​​​​ല്യ​​​​ണ്‍ രൂ​​​​പ​​​​യു​​​​മാ​​​​യി താ​​​​ര​​​​ത​​​​മ്യം ചെ​​​​യ്യു​​​​മ്പോ​​​​ള്‍ ഇ​​​​ത്ത​​​​വ​​​​ണ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​വ​​​​രു​​​​മാ​​​​നം 80.54 ബി​​​​ല്യ​​​​ണാ​​​​യി ഉ​​​​യ​​​​ര്‍​ന്നു. ഒ​​​​പ്പം 11.7 ശ​​​​ത​​​​മാ​​​​നം ഇ​​​​ബി​​​​ഐ​​​​ടി​​​​ഡി​​​​എ മാ​​​​ര്‍​ജി​​​​ന്‍ സ്വ​​​​ന്ത​​​​മാ​​​​ക്കാ​​​​നും ക​​​​ന്പ​​​​നി​​​​ക്കാ​​​​യി.

എ​​​​ല്ലാ കാ​​​​റ്റ​​​​ഗ​​​​റി​​​​ക​​​​ളി​​​​ലും പ്ര​​​​ക​​​​ട​​​​മാ​​​​യ ഡി​​​​മാ​​​​ന്‍​ഡ് റി​​​​ക്ക​​​​വ​​​​റി​​​​യും ലാ​​​​ര്‍​ജ് പാ​​​​ന​​​​ല്‍ ടി​​​​വി​​​​ക​​​​ള്‍, ഫ്ര​​​​ഞ്ച് ഡോ​​​​ര്‍ റ​​​​ഫ്രി​​​​ജ​​​​റേ​​​​റ്റ​​​​റു​​​​ക​​​​ള്‍, ഫു​​​​ള്ളി ഓ​​​​ട്ടോ​​​​മാ​​​​റ്റി​​​​ക് വാ​​​​ഷിം​​​​ഗ് മെ​​​​ഷീ​​​​നു​​​​ക​​​​ള്‍ എ​​​​ന്നി​​​​വ​​​​യു​​​​ടെ വി​​​​പ​​​​ണി​​​​യി​​​​ലെ മു​​​​ന്നേ​​​​റ്റ​​​​വു​​​​മാ​​​​ണ് ഈ ​​​​മി​​​​ക​​​​ച്ച നേ​​​​ട്ട​​​​ത്തി​​​​നു വ​​​​ഴി​​​​യൊ​​​​രു​​​​ക്കി​​​​യ​​​​തെ​​​​ന്നും അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു.

Kerala

തീ വെയിലിൽ തിളച്ച് കേരളം; പാലക്കാട് 39.2 ഡിഗ്രി ചൂട്

തി​​രു​​വ​​ന​​ന്ത​​പു​​രം: രൂ​​ക്ഷ​​മാ​​യ വേ​​ന​​ൽ​​ച്ചൂ​​ടി​​ൽ ചു​​ട്ടു​​പൊ​​ള്ളി കേ​​ര​​ളം. പാ​​ല​​ക്കാ​​ട് ജി​​ല്ല​​യി​​ൽ ഇ​​ന്ന​​ലെ 39.2 ഡി​​ഗ്രി സെ​​ൽ​​ഷ്യ​​സ് താ​​പ​​നി​​ല രേ​​ഖ​​പ്പെ​​ടു​​ത്തി.

പാ​​ല​​ക്കാ​​ട് മാ​​ത്ര​​മ​​ല്ല മി​​ക്ക ജി​​ല്ല​​ക​​ളി​​ലും പ​​ക​​ൽ​​ച്ചൂ​​ട് പി​​ടി​​വി​​ട്ട് കു​​തി​​ക്കു​​ക​​യാ​​ണ്. ശ​​രാ​​ശ​​രി പ​​ക​​ൽ താ​​പ​​നി​​ല പ​​ല​​യി​​ട​​ത്തും 36 ഡി​​ഗ്രി സെ​​ൽ​​ഷ സി​​നോ​​ട​​ടു​​ക്കു​​ക​​യാ​​ണ്. എ​​ങ്കി​​ലും അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്ന​​ത് 50 ഡി​​ഗ്രി സെ​​ൽ​​ഷ​​സ് ചൂ​​ടാ​​ണെ​​ന്ന് കാ​​ലാ​​വ​​സ്ഥാ വി​​ദ​​ഗ്ധ​​ർ പ​​റ​​യു​​ന്നു.

അ​​ന്ത​​രീ​​ക്ഷ​​ത്തി​​ലെ ഈ​​ർ​​പ്പ​​ത്തി​​ന്‍റെ തോ​​ത് ഉ​​യ​​ർ​​ന്ന​​തോ​​ടെ​​യാ​​ണ് അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്ന ചൂ​​ട് (​​ഹീ​​റ്റ് ഇ​​ൻ​​ഡ​​ക്സ്) 50 ഡി​​ഗ്രി സെ​​ൽ​​ഷസ് വ​​രെ ആ​​യി ഉ​​യ​​ർ​​ന്ന​​ത്.
അ​​ടു​​ത്ത ര​​ണ്ടു ദി​​വ​​സം വ​​യ​​നാ​​ട്, ഇ​​ടു​​ക്കി ഒ​​ഴി​​കെ​​യു​​ള്ള ജി​​ല്ല​​ക​​ളി​​ൽ താ​​പ​​നി​​ല 36 ഡി​​ഗ്രി സെ​​ൽ​​ഷസി​​ലേ​​ക്ക് ഉ​​യ​​രു​​മെ​​ന്ന് കാ​​ലാ​​വ​​സ്ഥാ നി​​രീ​​ക്ഷ​​ണ കേ​​ന്ദ്രം മു​​ന്ന​​റി​​യി​​പ്പു ന​​ൽ​​കി. താ​​പ​​നി​​ല ക്ര​​മാ​​തീ​​ത​​മാ​​യി ഉ​​യ​​രു​​ന്ന പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ 12 ജി​​ല്ല​​ക​​ളി​​ൽ യെ​​ല്ലോ അ​​ല​​ർ​​ട്ടും പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്.

ശ​​നി​​യാ​​ഴ്ച വ​​രെ പാ​​ല​​ക്കാ​​ട് ജി​​ല്ല​​യി​​ൽ പ​​ക​​ൽ താ​​പ​​നി​​ല 40 ഡി​​ഗ്രി സെ​​ൽ​​ഷസ് വ​​രെ​​യും കൊ​​ല്ല​​ത്ത് 38 ഡി​​ഗ്രി വ​​രെ​​യും ആ​​ല​​പ്പു​​ഴ, പ​​ത്ത​​നം​​തി​​ട്ട, കോ​​ട്ട​​യം, എ​​റ​​ണാ​​കു​​ളം, തൃ​​ശൂ​​ർ, മ​​ല​​പ്പു​​റം, കോ​​ഴി​​ക്കോ​​ട്, ക​​ണ്ണൂ​​ർ, കാ​​സ​​ർ​​ഗോ​​ഡ് ജി​​ല്ല​​ക​​ളി​​ൽ 37 ഡി​​ഗ്രി വ​​രെ​​യും തി​​രു​​വ​​ന​​ന്ത​​പു​​രം ജി​​ല്ല​​യി​​ൽ 36 ഡി​​ഗ്രി വ​​രെ​​യും ഉ​​യ​​രാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ട്. അ​​തി​​നാ​​ൽ ജാ​​ഗ്ര​​ത പാ​​ലി​​ക്ക​​ണ​​മെ​​ന്നും കാ​​ലാ​​വ​​സ്ഥാ നി​​രീ​​ക്ഷ​​ണ കേ​​ന്ദ്രം മു​​ന്ന​​റി​​യി​​പ്പു ന​​ൽ​​കി.

വേ​​ന​​ൽമ​​ഴ ശ​​ക്ത​​മാ​​കാ​​ത്ത​​താ​​ണ് സം​​സ്ഥാ​​ന​​ത്ത് ചൂ​​ടു കൂ​​ടാ​​നു​​ള്ള പ്ര​​ധാ​​ന കാ​​ര​​ണം. അ​​ൾ​​ട്രാ വ​​യ​​ല​​റ്റ് ര​​ശ്മി​​യു​​ടെ തോ​​ത് ഉ​​യ​​രു​​ന്ന​​തും വ​​ട​​ക്ക​​ൻ അ​​റ​​ബി​​ക്ക​​ട​​ലി​​ൽ നി​​ന്നു​​ള്ള എ​​തി​​ർ​​ച​​ക്ര​​വാ​​ത​​വും ചൂ​​ടു​​കൂ​​ടി​​യ വാ​​യു​​സ​​ഞ്ചാ​​ര​​വും താ​​പ​​നി​​ല ക്ര​​മാ​​തീ​​ത​​മാ​​യി കു​​തി​​ക്കാ​​നു​​ള്ള മ​​റ്റു കാ​​ര​​ണ​​ങ്ങ​​ളാ​​ണെ​​ന്നും കാ​​ലാ​​വ​​സ്ഥാ വി​​ദ​​ഗ്ധ​​ർ വ്യ​​ക്ത​​മാ​​ക്കി.

National

ബോ​ക്സ് ഓ​ഫീ​സ് റി​ക്കാ​ർ​ഡു​ക​ൾ ത​ക​ർ​ത്തെ​റി​ഞ്ഞ് ‘ധുര​ന്ധ​ർ: ദ് ​റി​വ​ഞ്ച് ’ ബോ​ളി​വു​ഡ് ക​ണ്ട ഏ​റ്റ​വും വ​ലി​യ ഓ​പ്പ​ണിം​ഗി​ലേ​ക്ക്

മും​​ബൈ: ആ​​ദി​​ത്യ ധ​​ർ സം​​വി​​ധാ​​നം ചെ​​യ്ത ര​​ൺ​​വീ​​ർ സിം​​ഗ് ചി​​ത്രം ‘ധു​​ര​​ന്ധ​​ർ: ദ് ​​റി​​വ​​ഞ്ച്’’ ഇ​​ന്ത്യ​​ൻ സി​​നി​​മാ ച​​രി​​ത്ര​​ത്തി​​ലെ സാ​​മാ​​ന​​ത​​ക​​ളി​​ല്ലാ​​ത്ത പ്രീ-​​റി​​ലീ​​സ് ബു​​ക്കിം​​ഗ് റി​​ക്കാ​​ർ​​ഡു​​ക​​ളു​​മാ​​യി ഇ​​ന്നു തി​​യ​​റ്റ​​റു​​ക​​ളി​​ലെ​​ത്തു​​ന്നു.

ഇ​​ന്ത്യ​​യി​​ലെ പ്രീ​​മി​​യ​​ർ ഷോ​​ക​​ളു​​ടെ ച​​രി​​ത്ര​​ത്തി​​ലെ​​ത​​ന്നെ ഏ​​റ്റ​​വും വ​​ലി​​യ മു​​ന്നേ​​റ്റ​​മാ​​ണ് ചി​​ത്രം കാ​​ഴ്ച​​വ​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഔ​​ദ്യോ​​ഗി​​ക റി​​ലീ​​സി​​നു ഒ​​രു ദി​​വ​​സം മു​​ന്പ്, അ​​താ​​യ​​ത് ഇ​​ന്ന​​ലെ ന​​ട​​ത്തി​​യ പെ​​യ്ഡ് പ്രീ​​മി​​യ​​റു​​ക​​ളി​​ൽ​​നി​​ന്നു മാ​​ത്രം ചി​​ത്രം 33 കോ​​ടി രൂ​​പ​​യി​​ല​​ധി​​കം സ്വ​​ന്ത​​മാ​​ക്കി.

രാ​​ജ്യ​​ത്തെ പ്ര​​മു​​ഖ തി​​യ​​റ്റ​​ർ ശൃം​​ഖ​​ല​​ക​​ളാ​​യ പി​​വി​​ആ​​ർ, ഐ​​നോ​​ക്സ്, സി​​നി​​പോ​​ളി​​സ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ​​നി​​ന്നാ​​യി ല​​ക്ഷ​​ക്ക​​ണ​​ക്കി​​നു ടി​​ക്ക​​റ്റു​​ക​​ളാ​​ണ് ഇ​​തി​​നോ​​ട​​കം വി​​റ്റു​​പോ​​യ​​ത്. പ്രീ​​മി​​യ​​ർ ഷോ​​ക​​ളും ആ​​ദ്യ ദി​​ന ബു​​ക്കിം​​ഗു​​മു​​ൾ​​പ്പെ​​ടെ ആ​​ഭ്യ​​ന്ത​​ര വി​​പ​​ണി​​യി​​ൽ​​നി​​ന്നു മാ​​ത്രം 50 കോ​​ടി രൂ​​പ​​യു​​ടെ അ​​ഡ്വാ​​ൻ​​സ് സെ​​യി​​ൽ​​സ് ചി​​ത്രം പി​​ന്നി​​ട്ടു​​ക​​ഴി​​ഞ്ഞു. ആ​​ദ്യ ദി​​നം ലോ​​ക​​മെ​​ന്പാ​​ടുംനി​​ന്നാ​​യി 200 കോ​​ടി രൂ​​പ​​യു​​ടെ ഗ്രോ​​സ് ക​​ള​​ക്ഷ​​നാ​​ണ് സി​​നി​​മാ നി​​രീ​​ക്ഷ​​ക​​ർ പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്.

വി​​ദേ​​ശ വി​​പ​​ണി​​ക​​ളി​​ലും ചി​​ത്ര​​ത്തി​​നു വ​​ലി​​യ വ​​ര​​വേ​​ൽ​​പ്പാ​​ണു ല​​ഭി​​ക്കു​​ന്ന​​ത്. വ​​ട​​ക്കേ അ​​മേ​​രി​​ക്ക, യു​​കെ, ഓ​​സ്ട്രേ​​ലി​​യ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള അ​​ഡ്വാ​​ൻ​​സ് ബു​​ക്കിം​​ഗ് റി​​പ്പോ​​ർ​​ട്ടു​​ക​​ൾ പ്ര​​കാ​​രം ഓ​​പ്പ​​ണിം​​ഗ് വീ​​ക്കെ​​ൻ​​ഡി​​ൽ വി​​ദേ​​ശ​​ത്തു​​നി​​ന്നു മാ​​ത്രം ചി​​ത്രം 65 കോ​​ടി രൂ​​പ​​യോ​​ളം നേ​​ടു​​മെ​​ന്നാ​​ണ് സൂ​​ച​​ന.

ഇ​​ന്ത്യ​​യി​​ൽ മാ​​ത്രം ഏ​​ക​​ദേ​​ശം 15 ല​​ക്ഷ​​ത്തോ​​ളം ടി​​ക്ക​​റ്റു​​ക​​ൾ റി​​ലീ​​സി​​നു മു​​ന്പേ വി​​റ്റു​​തീ​​ർ​​ന്ന​​ത് ബോ​​ളി​​വു​​ഡ് സി​​നി​​മ​​ക​​ളി​​ൽ പു​​തി​​യൊ​​രു ച​​രി​​ത്ര​​മാ​​ണ്. ഇ​​ന്ന് ചി​​ത്രം ഔ​​ദ്യോ​​ഗി​​ക​​മാ​​യി റി​​ലീ​​സി​​നെ​​ത്തു​​ന്ന​​തോ​​ടെ മു​​ന്പു​​ള്ള പ​​ല വ​​ന്പ​​ൻ ചി​​ത്ര​​ങ്ങ​​ളു​​ടെ​​യും റി​​ക്കാ​​ർ​​ഡു​​ക​​ൾ പ​​ഴ​​ങ്ക​​ഥ​​യാ​​കു​​മെ​​ന്നാ​​ണ് ബോ​​ക്സ് ഓ​​ഫീ​​സ് ട്രേ​​ഡ് അ​​ന​​ലി​​സ്റ്റു​​ക​​ളു​​ടെ വി​​ല​​യി​​രു​​ത്ത​​ൽ.

ആ​​ദ്യ​​ഭാ​​ഗ​​മാ​​യ ദു​​ര​​ന്ധ​​ർ ഡി​​സം​​ബ​​ർ അ​​ഞ്ചി​​ന് റി​​ലീ​​സ് ചെ​​യ്ത് വ​​ൻ​​വി​​ജ​​യം നേ​​ടി​​യി​​രു​​ന്നു. മി​​ക​​ച്ച അ​​ഭി​​പ്രാ​​യം നേ​​ടി​​യ ചി​​ത്ര​​ത്തി​​ന് യാ​​ഥാ​​ർ​​ഥ സം​​ഭ​​വ​​ങ്ങ​​ളെ കെ​​ട്ടു​​ക​​ഥ​​യു​​മാ​​യി കൂ​​ട്ടി​​ച്ചേ​​ർ​​ത്ത് അ​​തി​​തീ​​വ്ര ദേ​​ശീ​​യ​​ത പ്ര​​ച​​രി​​പ്പി​​ക്കു​​ന്നു എ​​ന്ന വി​​മ​​ർ​​ശ​​ന​​വും നേ​​രി​​ടേ​​ണ്ടിവ​​ന്നു.

Business

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ റി​ക്കാ​ർ​ഡ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യാ​​​ത്ര​​​ക്കാ​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ പു​​​തി​​​യ റി​​​ക്കാ​​​ർ​​​ഡു​​​മാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ളം. ജ​​​നു​​​വ​​​രി​​​യി​​​ൽ 4,50,090 പേ​​​ർ വി​​​മാ​​​ന​​​ത്താ​​​വ​​​ളം വ​​​ഴി യാ​​​ത്ര ചെ​​​യ്തു. പ്ര​​​തി​​​മാ​​​സ​​​ക്ക​​​ണ​​​ക്കി​​​ൽ ഇ​​​തു​​​വ​​​രെ​​​യു​​​ള്ള ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന എ​​​ണ്ണ​​​മാ​​​ണി​​​ത്. യാ​​​ത്ര​​​ക്കാ​​​രു​​​ടെ പ്ര​​​തി​​​ദി​​​ന ശ​​​രാ​​​ശ​​​രി ഇ​​​താ​​​ദ്യ​​​മാ​​​യി 15,000 ക​​​ട​​​ന്നു.

ജ​​​നു​​​വ​​​രി​​​യി​​​ൽ യാ​​​ത്ര ചെ​​​യ്ത​​​വ​​​രി​​​ൽ 2,27,275 പേ​​​ർ അ​​​ന്താ​​​രാ​​​ഷ്ട്ര യാ​​​ത്ര​​​ക്കാ​​​രാ​​​ണ്. ഇ​​​തും ഇ​​​തു​​​വ​​​രെ​​​യു​​​ള്ള ക​​​ണ​​​ക്കി​​​ൽ ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന​​​താ​​​ണ്. ആ​​​ഭ്യ​​​ന്ത​​​ര​​​യാ​​​ത്ര​​​ക്കാ​​​ർ 2,22,815 പേ​​​രാ​​​ണ്. ജ​​​നു​​​വ​​​രി​​​യി​​​ൽ വി​​​മാ​​​ന​​​ത്താ​​​വ​​​ളം മൊ​​​ത്തം 2,751 എ​​​യ​​​ർ ട്രാ​​​ഫി​​​ക് മൂ​​​വ്മെ​​​ന്‍റു​​​ക​​​ൾ (എ​​​ടി​​​എ​​​മ്മു​​​ക​​​ൾ) കൈ​​​കാ​​​ര്യം ചെ​​​യ്തു.

വ​​​രു​​​ന്ന സ​​​മ്മ​​​ർ ഷെ​​​ഡ്യൂ​​​ളി​​​ൽ കൂ​​​ടു​​​ത​​​ൽ സ​​​ർ​​​വീ​​​സു​​​ക​​​ൾ​​​ക്കു വേ​​​ണ്ടി​​​യു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നു വി​​​മാ​​​ന​​​ത്താ​​​വ​​​ള അ​​​ധി​​​കൃ​​​ത​​​ത​​​ർ പ​​​റ​​​ഞ്ഞു.

Kerala

ഗി​ന്ന​സ് റി​ക്കാ​ര്‍​ഡ് തി​ള​ക്ക​ത്തി​ല്‍ സ​മ്മി​റ്റ് ഓ​ഫ് ഫ്യൂ​ച്ച​ര്‍

കൊ​​​ച്ചി: വി​​​ജ്ഞാ​​​ന വി​​​നോ​​​ദ ഉ​​​ത്സ​​​വ വേ​​​ദി​​​യാ​​​യ കൊ​​​ച്ചി ജെ​​​യി​​​ന്‍ യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​യു​​​ടെ സ​​​മ്മി​​​റ്റ് ഓ​​​ഫ് ഫ്യൂ​​​ച്ച​​​ര്‍ ര​​​ണ്ടാം പ​​​തി​​​പ്പി​​​ന് ഗി​​​ന്ന​​​സ് റി​​​ക്കാ​​​ര്‍​ഡ്. സ​​​മ്മി​​​റ്റി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി 401 പേ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്ത റി​​​ലേ സ്പീ​​​ച്ചാ​​​ണ് ഗി​​​ന്ന​​​സി​​​ല്‍ ഇ​​​ടം പി​​​ടി​​​ച്ച​​​ത്. 10 മ​​​ണി​​​ക്കൂ​​​ര്‍ 25 മി​​​നി​​​റ്റു​​​കൊ​​​ണ്ടാ​​​ണ് റി​​​ലേ പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ​​​ത്. സൂ​​​റ​​​റ്റി​​​ല്‍ ന​​​ട​​​ന്ന 313 പേ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്ത റി​​​ലേ സ്പീ​​​ച്ചാ​​​യി​​​രു​​​ന്നു ഇ​​​തു​​​വ​​​രെ​​​യു​​​ള്ള റി​​​ക്കാ​​​ര്‍​ഡ്. ഇ​​​താ​​​ണ് കൊ​​​ച്ചി​​​യി​​​ല്‍ ന​​​ട​​​ന്ന സ​​​മ്മി​​​റ്റ് ഓ​​​ഫ് ഫ്യൂ​​​ച്ച​​​ര്‍ മ​​​റി​​​ക​​​ട​​​ന്ന​​​ത്.

രാ​​​വി​​​ലെ ഒ​​​മ്പ​​​തി​​​ന് ആ​​​രം​​​ഭി​​​ച്ച പ​​​രി​​​പാ​​​ടി രാ​​​ത്രി 7.25നാ​​​ണ് സ​​​മാ​​​പി​​​ച്ച​​​ത്. കു​​​റ​​​ഞ്ഞ​​​ത് ഒ​​​രു മി​​​നി​​​റ്റും പ​​​ര​​​മാ​​​വ​​​ധി മൂ​​​ന്നു മി​​​നി​​​റ്റു​​​മാ​​​ണ് പ്ര​​​സം​​​ഗസ​​​മ​​​യം. കൂ​​​ടാ​​​തെ, ഒ​​​രാ​​​ളു​​​ടെ പ്ര​​​സം​​​ഗശേ​​​ഷം പ​​​ത്ത് സെ​​​ക്ക​​​ന്‍​ഡി​​​നു​​​ള്ളി​​​ല്‍ അ​​​ടു​​​ത്ത പ്ര​​​സം​​​ഗം തു​​​ട​​​ങ്ങ​​​ണ​​​മെ​​​ന്ന മാ​​​ന​​​ദ​​​ണ്ഡ​​​വു​​​മു​​​ണ്ട്. ഇ​​​വ​​​യെ​​​ല്ലാം കൃ​​​ത്യ​​​മാ​​​യി പാ​​​ലി​​​ച്ചാ​​​ണ് റി​​​ലേ സ്പീ​​​ച്ച് പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ​​​ത്.

സ​​​മ്മി​​​റ്റ് ഓ​​​ഫ് ഫ്യൂ​​​ച്ച​​​റി​​​ന്‍റെ സ​​​മാ​​​പ​​​ന ദി​​​നം ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ ഗി​​​ന്ന​​​സ് റി​​​ക്കാ​​​ര്‍​ഡ് അ​​​ഡ്ജൂ​​​ഡി​​​ക്കേ​​​റ്റ​​​ര്‍ സ്വ​​​പ്നി​​​ല്‍ ദ​​​ങ്കാ​​​രി​​​ക്ക​​​രി​​​ല്‍, ജെ​​​യി​​​ന്‍ യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി ന്യൂ ​​​ഇ​​​നി​​​ഷ്യേ​​​റ്റീ​​​വ്‌​​​സ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഡോ. ​​​ടോം ജോ​​​സ​​​ഫ്, പ്രോ ​​​വൈ​​​സ് ചാ​​​ന്‍​സ​​​ല​​​ര്‍ ഡോ. ​​​ജെ. ല​​​ത എ​​​ന്നി​​​വ​​​ര്‍ പു​​​ര​​​സ്‌​​​കാ​​​രം ഏ​​​റ്റു​​​വാ​​​ങ്ങി. പ്ര​​​സം​​​ഗപ​​​ര​​​മ്പ​​​ര​​​യി​​​ല്‍ വി​​​വി​​​ധ പ്രാ​​​യ​​​ത്തി​​​ലു​​​ള്ള​​​വ​​​രും വൈ​​​വി​​​ധ്യ​​​മാ​​​ര്‍​ന്ന തൊ​​​ഴി​​​ല്‍ മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ നി​​​ന്നു​​​ള്ള​​​വ​​​രു​​​മാ​​​ണ് ഭാ​​​വി ലോ​​​ക​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള ത​​​ങ്ങ​​​ളു​​​ടെ സ്വ​​​പ്ന​​​ങ്ങ​​​ളും ആ​​​ശ​​​ങ്ക​​​ക​​​ളും പ​​​ങ്കു​​​വ​​​ച്ച​​​ത്.

Kerala

ദീ​പ​ക്കി​ന്‍റെ മ​ര​ണം; മാ​താ​പി​താ​ക്ക​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി പോ​ലീ​സ്

കോ​ഴി​ക്കോ​ട്: ലൈം​ഗീ​കാ​തി​ക്ര​മ ആ​രോ​പ​ണ​ത്തി​ന് പിന്നാലെ യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ മാ​താ​പി​താ​ക്ക​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി പോ​ലീ​സ്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് പോലീ​സാ​ണ് ദീ​പ​ക്കി​ന്‍റെ വീ​ട്ടി​ലെ​ത്തി മാ​താ​പി​താ​ക്ക​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ആ​രോ​പ​ണം വ്യാ​ജ​മാ​ണെ​ന്നും ത​നി​ക്ക് മ​നോ​വി​ഷ​മം ഉ​ണ്ടാ​യി എ​ന്ന് മ​ക​ൻ സൂ​ചി​പ്പി​ച്ചെ​ന്നും മാ​താ​പി​താ​ക്ക​ൾ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി. ഒ​പ്പം ദീ​പ​ക്കി​ന്‍റെ​യും സ​ഹോ​ദ​ര​ന്‍റെ മൊ​ഴി​യും രേ​ഖ​പ്പെ​ടു​ത്തി.

ദീ​പ​ക്കി​ന്‍റെ മ​ര​ണ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നും ഇ​ട​പെ​ട്ടി​ട്ടു​ണ്ട്. സം​ഭ​വം നോ​ർ​ത്ത് സോ​ൺ ഡി​ഐ​ജി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​ണ് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഒ​രാ​ഴ്ച​യ്ക്ക​കം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ടു.

ഫെ​ബ്രു​വ​രി 19ന് ​കോ​ഴി​ക്കോ​ട് പൊ​തു​മ​രാ​മ​ത്ത് റ​സ്റ്റ് ഹൗ​സി​ൽ ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ കേ​സ് പ​രി​ഗ​ണി​ക്കും.

Latest News

Corehub Up